ബാബായ്ക്ക് ഒരു കത്ത്

Image Courtesy: Sumac painting by Barbara Pitcher

നമ്മുടെ കുതിരകളെല്ലാം

വീട്ടില്‍ തിരിച്ചെത്തിയോ, ബാബാ?

കിളരമുള്ള പുല്‍പ്പടര്‍പ്പുകള്‍ക്കിടയ്ക്കു

ആ ദുര്‍ഭൂതങ്ങള്‍ എന്നെ പിച്ചിച്ചീന്തിയപ്പോള്‍

അവ മാത്രമേ കൂടെ കരയാന്‍ ഉണ്ടായുള്ളൂ.

കുന്നിന്‍പുറത്തെ നീലപ്പൂക്കള്‍

കണ്ണടച്ചു നിന്നു, ആറ്റുവഞ്ചികള്‍

തല കുനിച്ചു, നീരുറവകള്‍

എന്റെ ചോര പോലെ

കലങ്ങിയുറഞ്ഞു പോയി.

ചന്ദ്രനെ മുതുകിലേറ്റി വരുന്ന

വെളുത്ത കുതിരകളെ സ്വപ്നം കാണുന്ന

മയക്കത്തില്‍, അവരെന്നെ അവരുടെ

ദേവതയ്ക്കു കുരുതി കൊടുക്കാന്‍

കൊണ്ടുപോവുകയാണെന്ന്

ഞാന്‍ കരുതിയതേയില്ല, ബാബാ.

പാതി മയക്കത്തില്‍ ഞാന്‍

ഇബ്ബിലീസുകളുടെ ഇരുണ്ട പൊട്ടിച്ചിരികളും

കുതിരക്കുട്ടികളുടെ നിലാവു പോലുള്ള

കരച്ചിലും കേട്ടു, ഉണര്‍ന്നപ്പോള്‍

എങ്ങും ചോരയായിരുന്നു, ബാബാ,

നമ്മുടെ കുതിരകളെ കാണാനില്ലായിരുന്നു,

കാട്ടലരിപ്പൂക്കളും തിനവയലിലെ

ആറ്റക്കുരുവികളും ജിന്നിന്‍റെ പോലുള്ള

വെള്ളച്ചാട്ടത്തിന്റെ പൊട്ടിച്ചിരിയും

എല്ലാം പോയിരുന്നു

ഞാന്‍ ദാഹിച്ചു നിലവിളിച്ചു

അവരെനിക്കു വെള്ളം തന്നില്ല,

പകരം മറ്റൊരാള്‍ വന്നു, പിന്നെ വേറൊരാള്‍.

മാമ എന്നെ വിളിക്കുന്നത്‌ കേട്ടു

എനിക്കു വിളി കേള്‍ക്കാനായില്ല,

വായില്‍ അവര്‍ പൂമ്പാറ്റകളുള്ള

എന്റെ ഉടുപ്പു തിരുകിയിരുന്നു

‘ഹറാംപിറന്നവള്‍’ എന്നമറി

അവരെന്നെ കൊമ്പുകള്‍ കൊണ്ട്

അറുത്തു മുറിക്കുകയും

കുളമ്പുകള്‍ കൊണ്ട് ചവിട്ടുകയും ചെയ്യുമ്പോള്‍

ഞാന്‍ ബാബയെ ഓര്‍ത്തു.

നമ്മുടെ മതം എന്താണ്, ബാബാ?

ദൈവത്തെ കൊല്ലുന്നവരുടെ മതമോ?

മാലാഖമാര്‍ കരയുന്നതെങ്ങിനെയാണ് ബാബാ?

 എനിക്കൊരു പുതിയ ഉടുപ്പുവേണം,ബാബാ,

നിറയെ പനിനീര്‍പ്പൂക്കളുള്ളത്.

നമുക്ക് ഈ മഴവില്ലുകളുടെ പിറകേ

മേഘങ്ങളുടെ വീട്ടില്‍ പോകാം.

എനിക്കു പേടിയാവുന്നു,

ഈ ചുവരുകള്‍ പോലും ‘രക്തം, രക്തം’

എന്നു പല്ലിറുമ്മുന്നത് ഞാന്‍ കേട്ടു.

ഈ നാട് നമ്മുടേതല്ല, ബാബാ.

നാം ഉയര്‍ത്താറുള്ള കൊടിയുടെ ചുകപ്പ്

കൊച്ചുപെണ്‍കുഞ്ഞുങ്ങളുടെ

കുഞ്ഞിച്ചോരയുടേതാണ്‌

പച്ച, നമുക്കു വിലക്കപ്പെട്ട

പുല്‍മേടുകളുടേത്

വെള്ള, നാം കണ്ടിട്ടേയില്ലാത്ത പുലരിയുടേത്

ചക്രം ദിവസവും നമ്മുടെ മാംസം

തുണ്ടുതുണ്ടാക്കാനുള്ളത്

പോകൂ, ബാബാ, നമ്മുടെ പ്രിയപ്പെട്ട

കുതിരകളെയും കൊണ്ട്, മായെയും കൊണ്ട്,

മനുഷ്യര്‍ക്ക്‌ കണ്ണീരുള്ളിടത്ത്,

പൂക്കള്‍ക്കു ദംഷ്ട്രകളില്ലാത്തിടത്ത്,

പൂമ്പാറ്റകള്‍ അലഞ്ഞു തിരിയുന്നവരുടെ

പാവംചോരയ്ക്കു ദാഹിക്കാത്തിടത്ത്.

കൊടികള്‍ നാട്ടാന്‍ പിശാചുക്കള്‍

കുഞ്ഞുടലുകള്‍ തേടാത്തിടത്ത്.

അതിര്‍ത്തികളേ ഇല്ലാത്തിടത്ത്.

അപ്പോള്‍ ഞാന്‍ ചോര തുടച്ചു കളഞ്ഞ്

എന്റെ പഴയ ചിരിയുമായി തിരിച്ചു വരും

കുതിരക്കുട്ടികളോടൊത്ത് തുള്ളിച്ചാടും

എല്ലാം തിരിച്ചു വരും,

അല്ലാവുദീന്റെ വിളക്കില്‍ നിന്നെന്ന പോലെ,

കാടുകള്‍, അരുവികള്‍, പക്ഷികള്‍,

മാലാഖമാര്‍  എല്ലാം.

 

To You, Baba

Have all our horses reached home safe, Baba?

They alone wept and neighed

when those monsters tore me apart

between the feather reeds and  blue grass

The asters on the hill top

tightly closed their eyes, the soft sedges

bent their heads, and the streams

grew turbid and froze, like my blood.

As I lay drugged dreaming of the moon

arriving on white horses,

I did not know, Baba, those white shirts

were going to offer me

as a sacrifice to the goddess.

In my half-sleep I heard Iblis’s raucous laughter,

and the neighing of colts

tender like moonlight.

As I woke up, it was blood everywhere, Baba.

The horses were all gone.

The cowslips, clovers,

sparrows, dragonflies,

the sound of waterfalls

laughing like Djins,  all gone.

Thirsty, I cried;

they did not give me water;

instead another man came, then another.

I heard Mama call out my name,

but I could not answer

they had stuffed my mouth with my little skirt,

that colourful one with butterflies.

They called me haramzadi;

I remembered you, Baba,

as they tore me asunder with their horns,

and trampled me with their hooves.

What is our religion, Baba?

And that of those who murder God?

How do Malaikahs cry?

I need a new skirt, Baba,

This time, with roses.

Let us follow the rainbow and

go to the castle of clouds.

I am scared Baba. I heard even these walls

whisper: ‘Blood, more blood’.

This is not our land, Baba.

The red of the flag we used to hoist

comes from the darling blood of little girls,

its green, from the grasslands

we have no permission to enter,

its white, from the dawns we have never seen

and that wheel- it chops us up,

minces us,  every day.

Go, Baba, with our dear horses,

with Mai, to a land where men have tears,

flowers do not grow  fangs, where

butterflies do not gloat over the poor blood

of nomads, where devils do not look for

the bodies of babes to hoist their flags,

where there are no borders.

Then I will wipe off my blood and

come back, my old smile in tact,

and leap up in my spotted little skirt

with the frost-grass

and the white colts.

Everything will come back,

like from Aladdin’s lamp,

forests, rivers, birds, angels,

everything.

(Remembering the rape of a little girl  in Jammu’s Kathua)


K Satchidanandan is a widely translated Malayalam poet and a bilingual writer, translator and editor. His most recent works available in English are While I Write and Misplaced Objects and Other Poems. For more on the author and his work see satchidanandan.com.